Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലെ അബഹ എയർപോർട്ടിലേക്ക് വീണ്ടും ഹൂതി ആക്രമണശ്രമം

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ് സഖ്യസേന ഡ്രോണ്‍ പ്രതിരോധിച്ചു. ആകാശത്ത് വെച്ച് തന്നെ ഇവ തകർത്തു. 

Saudi forces intercept another drone attack targeting Abha airport
Author
Riyadh Saudi Arabia, First Published Feb 17, 2021, 5:21 PM IST

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. യമനില്‍ നിന്നെത്തിയ ഡ്രോണുകൾ ഖമീസ് മുശൈത്തിൽ വെച്ച് സൗദിസഖ്യസേന തകർത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. 

ചൊവ്വാഴ്ച പുലർച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ് സഖ്യസേന ഡ്രോണ്‍ പ്രതിരോധിച്ചു. ആകാശത്ത് വെച്ച് തന്നെ ഇവ തകർത്തു. അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചു. ആർക്കും പരിക്കില്ല. വിമാന സർവീസുകളേയും ബാധിച്ചിട്ടില്ല. 

സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിലെ സനായില്‍ നിന്നാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി പത്തിന് അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഒരു വിമാനത്തിന് തീപിടിച്ചിരുന്നു. തുടർന്ന് എല്ലാ ദിവസവും ആക്രമണ ശ്രമം നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios