റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് സൗദി വ്യോമസേന തകര്‍ക്കുകയായിരുന്നു. സൗദിയിലെ നജ്‍റാന്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പിന്തുണയോടെ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന അറിയിച്ചു. യെമനിലെ സാദയില്‍ നിന്ന് ബുധനാഴ്ചയും മിസൈല്‍ ആക്രമണമുണ്ടായതായി അറബ് സഖ്യസേന ആരോപിച്ചിരുന്നു.