Asianet News MalayalamAsianet News Malayalam

ആളുകൾ കൂട്ടം കൂടരുത്, ഹസ്തദാനം ചെയ്യരുത്; കര്‍ശന നിര്‍ദേശവുമായി സൗദി

50ൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണം. വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. 

saudi health ministry issues strict directions for controlling coronavirus cases
Author
Riyadh Saudi Arabia, First Published Mar 13, 2020, 11:07 AM IST

റിയാദ്: ആളുകൾ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നിർദേശം. സ്വദേശികളോടും വിദേശികളോടും ട്വിറ്റീലൂടെയാണ് മന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. 50ൽ കൂടുതൽ ആളുകൾ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണം. വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. സംശയങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വീസ് നമ്പറായ 937ല്‍ ബന്ധപ്പെടാം.

Read more: യാത്രാവിലക്ക്; പ്രവാസികൾ ശനിയാഴ്ച രാത്രിയ്ക്കകം സൗദിയിലേക്ക് മടങ്ങണം

Follow Us:
Download App:
  • android
  • ios