റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം അറബ് സഖ്യസേന തടഞ്ഞു. വ്യോമാക്രമണം ലക്ഷ്യമിട്ട ഹൂതി മിലിഷ്യകളുടെ ശ്രമം പരാജയപ്പെട്ടതായി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത്. യെമനിലെ അംറാന്‍ ഗവര്‍ണറേറ്റില്‍ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ യെമനിലെ തന്നെ അല്‍ജൗഫില്‍ തകര്‍ന്നുവീണു. അംറാനിലെ സിവിലിയന്‍ കേന്ദ്രത്തില്‍ നിന്നാണ് ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടതെന്ന് സഖ്യസേന വക്താവ് കൂട്ടിച്ചേര്‍ത്തു.