മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ മലവെള്ളപ്പാച്ചിലില്‍ വാഹനമോടിച്ച് താഴ്വര മുറിച്ചു കടന്ന് യുവാവ്. ദക്ഷിണ മക്കയിലെ വാദി നുഅ്മാനില്‍ ശക്തമായ മലവെള്ളപ്പാച്ചിലിനിടെയാണ് സൗദി യുവാവ് താഴ്വര മുറിച്ചു കടന്നത്.
ശക്തമായ ഒഴുക്കില്‍ നിരവധി തവണ കാറിന്‍റെ നിയന്ത്രണം നഷ്ടമായെങ്കിലും അപകടത്തില്‍പ്പെടാതെ യുവാവ് മറുകരയിലെത്തി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമാണ്.
10,000 റിയാല്‍ പിഴ ലഭിക്കും. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ സിവില്‍ ഡിഫന്‍സും സുരക്ഷാ വകുപ്പുകളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് യുവാവ് സാഹസികമായി താഴ്‌വര മുറിച്ചുകടന്നത്.
