Asianet News MalayalamAsianet News Malayalam

കെട്ടിടങ്ങളുടെ ബാൽക്കണികളുടെ രൂപവും നിറവും മാറ്റരുത്; നിയമലംഘകർക്ക് കനത്ത പിഴ, മുന്നറിയിപ്പ് നൽകി മന്ത്രാലയം

സൗദി ബിൽഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

saudi ministry warns not to repair balconies of buildings without permission
Author
First Published Dec 6, 2023, 4:08 PM IST

റിയാദ്: സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിൽ രൂപത്തിലും നിറത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തി. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിയില്ലാതെ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളും അറ്റകുറ്റ പണികളും നടത്താൻ പാടില്ല. നിയമലംഘകർക്ക് കനത്ത പിഴ ചുമുത്തുമെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദി ബിൽഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. കെട്ടിടങ്ങളുടെ പൊതു ഭംഗിക്കു കോട്ടം വരുത്തുംവിധമുള്ള നിർമിതകളുണ്ടാക്കുന്നതിനും വിലക്കുണ്ട്.

അംഗീകൃത എൻജിനീയർമാരുടെ പ്ലാൻ അനുസരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്ന് അനുമതി നേടിയായിരിക്കണം നിർമാണ പ്രവൃത്തികൾ നടത്തേണ്ടത്. കൂടാതെ അറ്റകുറ്റപ്പണികൾ നടത്താനും മുനിസിപ്പാലിറ്റികളുടെ അനുമതി വേണം. കെട്ടിടങ്ങളുടെ ബാൽക്കണികളിലും അനുബന്ധ നിർമിതകളിലും രൂപത്തിലോ നിറത്തിലോ മാറ്റം വരുത്താൻ പാടില്ല. മുൻവശത്തെ നിറത്തിൽ നിന്നും വ്യത്യസ്തമായി ബാൽക്കണികൾക്ക് മാത്രം പ്രത്യേക നിറങ്ങൾ നൽകരുത്.

കൂടാതെ കെട്ടിടത്തിന്റെ നിർമാണ ശൈലിക്ക് യോജിക്കാത്ത രൂപമോ ഡെക്കറേഷനുകളോ ബാൽക്കണികളിൽ ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു. ചട്ട വിരുദ്ധമായി നിറങ്ങൾ നൽകുകയോ നിർമിതികളുണ്ടാക്കുകയോ ചെയ്താൽ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read Also -  പകർച്ചവ്യാധി; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; പ്രവാസികൾക്കും ബാധകം

ഒരാഴ്ചക്കിടെ 9,343 നിയമലംഘകരായ പ്രവാസികളെ നാടുകടത്തി

റിയാദ്: രാജ്യത്തിൻെറ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,976 വിദേശികളെ അറസ്റ്റ് ചെയ്തു. നവംബർ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,881 താമസ ലംഘകരും 4,159 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,936 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു 700 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 40 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 128 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 51,267 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 44,922 പുരുഷന്മാരും 6,345 സ്ത്രീകളുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios