Asianet News MalayalamAsianet News Malayalam

പ്രവാസികൾ നേരിടുന്ന യാത്രാമുട്ട് അധികൃതരെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ അംബാസഡർ

മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടണമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Saudi officials informed about expats travel crisis informed says Indian ambassador
Author
Riyadh Saudi Arabia, First Published Aug 4, 2021, 11:06 AM IST

റിയാദ്: പ്രവാസികൾ നേരിടുന്ന യാത്ര സംബന്ധമായ ബുദ്ധിമുട്ട് സൗദി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കൽ പ്രൊഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന് സൗദി ഗവൺമെന്റിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു. 

മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടണമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയുടെ തെക്കൻ അതിർത്തി പട്ടണമായ ജിസാനിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ അംബാസഡർ ഇന്ത്യൻ സാമൂഹിക സംഘടനാ പ്രതികൾ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. 

അബാസഡർക്ക് ഒപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസുൽ ഹംന മറിയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂവർക്കും ജിസാൻ പ്രവാസി സമൂഹത്തിന്റെ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളായ ഖാലിദ് പട്ല, ഷമീർ അമ്പലപ്പാറ, ദേവൻ, മുഹമ്മദ് ഇസ്മായിൽ, അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, ഹസീന ബഷീർ, ഷീബ എബ്രഹാം എന്നിവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios