റിയാദ്: പൊലീസ് ചമഞ്ഞ് വിദേശികളെ കൊള്ളയടിച്ച സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്വദേശി യുവാക്കളും ഒരു യെമനിയുമാണ് സംഘത്തിലുണ്ടായിരുന്നത്. വിദേശകളെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും ഭീഷണിപ്പെടുത്തുകയും കെട്ടിയിട്ട് പണവും മറ്റ് വിലപിടിപ്പുള്ള വസ്‍തുക്കളും പിടിച്ചുപറക്കുകയുമായിരുന്നു. ഒടുവില്‍ ഇവരുടെ കാറും സംഘം തട്ടിയെടുത്തു. പൊലീസ്  നടത്തിയ അന്വേഷണത്തില്‍ മറ്റ് രണ്ട് കാറുകള്‍ കൂടി സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.