ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ ദൈവത്തിന്റെ അതിഥികളായാണ് സൗദി ഭരണകൂടം കണക്കാക്കുന്നത്. തീര്‍ത്ഥാടകരോടുള്ള സൗദി അധികൃതരുടെയും പൊലീസിന്റെയുമൊക്കെ പെരുമാറ്റവും അത്തരത്തില്‍ തന്നെ. ഇത്തവണത്തെ ഹജ്ജ് ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ സൗദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉംറ നിര്‍വ്വഹിച്ചു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുമൊക്കെയാണ് ഇവര്‍ ഹജ്ജിനായി തയ്യാറെടുക്കുന്നത്.
മക്ക: ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ ദൈവത്തിന്റെ അതിഥികളായാണ് സൗദി ഭരണകൂടം കണക്കാക്കുന്നത്. തീര്‍ത്ഥാടകരോടുള്ള സൗദി അധികൃതരുടെയും പൊലീസിന്റെയുമൊക്കെ പെരുമാറ്റവും അത്തരത്തില്‍ തന്നെ. ഇത്തവണത്തെ ഹജ്ജ് ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ ഇതിനോടകം തന്നെ സൗദിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഉംറ നിര്‍വ്വഹിച്ചു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുമൊക്കെയാണ് ഇവര്‍ ഹജ്ജിനായി തയ്യാറെടുക്കുന്നത്.
തീര്‍ത്ഥടകരിലൊരാളായി മക്കയിലെത്തിയ വയോധികയോട് സൗദിയിലെ പൊലീസുകാരന്റെ പെരുമാറ്റം വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ചെരിപ്പ് നഷ്ടപ്പെട്ടതിനാല്‍ അതിശക്തമായ ചൂടില്‍ നടക്കാന്‍ കഴിയാതെ പേപ്പര്‍ കൊണ്ട് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വൃദ്ധ. ഒപ്പമുള്ള ആള്‍ ഇവര്‍ക്ക് പേപ്പര്‍ കൊണ്ട് ചെരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇത് കണ്ട് അടുത്തെത്തിയ പൊലീസുകാരന്‍ തന്റെ ഷൂ ഊരി വൃദ്ധയ്ക്ക് നല്‍കുന്നതും അത് ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോയില്‍ കാണാം.
