Asianet News MalayalamAsianet News Malayalam

സൗദിയില്‍ 1,024 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

saudi reported  1024 new covid cases on july 21
Author
Riyadh Saudi Arabia, First Published Jul 21, 2021, 10:24 PM IST

റിയാദ്: സൗദി അറേബ്യയില്‍ 1,024 പേര്‍ക്ക് കൂടി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,091 പേര്‍ രോഗബാധയില്‍ നിന്ന് മുക്തരായെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 513,284 ആയി. 494,264 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,115 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 302, മക്ക 188, കിഴക്കന്‍ പ്രവിശ്യ 176, അസീര്‍ 143, ജീസാന്‍ 69, അല്‍ഖസീം 59, മദീന 49, നജ്‌റാന്‍ 45, ഹായില്‍ 43, അല്‍ബാഹ 25, തബൂക്ക് 20, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,113,786 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios