Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദിയില്‍ 1,247 പേര്‍ക്ക് കൂടി രോഗം

രാജ്യമാകെ 90,128 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 515,693 ആയി.

saudi reported 1247 new covid cases on july 23
Author
Riyadh Saudi Arabia, First Published Jul 23, 2021, 9:16 PM IST

റിയാദ്: സൗദി അറേബ്യയില്‍ 1,247 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി രോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,160 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 11 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യമാകെ 90,128 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 515,693 ആയി. 496,810 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,141 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 263, കിഴക്കന്‍ പ്രവിശ്യ 211, മക്ക 209, അസീര്‍ 157, ജീസാന്‍ 90, അല്‍ഖസീം 73, മദീന 68, ഹായില്‍ 55, നജ്‌റാന്‍ 51, വടക്കന്‍ അതിര്‍ത്തി മേഖല 24, അല്‍ബാഹ 21, തബൂക്ക് 19, അല്‍ജൗഫ് 6. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,775,388 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios