റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 1,213 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിഞ്ഞവരില്‍ 910 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ  4,36,239 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4,20,671 കേസുകളില്‍ രോഗമുക്തിയുണ്ടായി. ആകെ മരണസംഖ്യ 7,201 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി 8,367 പേര്‍  ചികിത്സയിലുണ്ട്. ഇവരില്‍ 1,372 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 334, കിഴക്കന്‍ പ്രവിശ്യ 148, മദീന 104, അസീര്‍ 74, ജീസാന്‍ 60, തബൂക്ക് 37, അല്‍ ഖസീം 31, നജ്‌റാന്‍ 26, അല്‍ബാഹ 19, വടക്കന്‍ തിര്‍ത്തി മേഖല 13, ഹായില്‍ 11, അല്‍ജൗഫ് 7.