റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1,026 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 1,055 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,16,307 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,99,509 ഉം ആയി.

ആകെ മരണസംഖ്യ 6,946 ആയി. ചികിത്സയില്‍ കഴിയുന്നവരില്‍ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,852 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,312 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 441, മക്ക 233, കിഴക്കന്‍ പ്രവിശ്യ 133, അസീര്‍ 49,  മദീന 33, ജീസാന്‍ 33, അല്‍ഖസീം 21, ഹായില്‍ 21, തബൂക്ക് 18,  വടക്കന്‍ അതിര്‍ത്തി മേഖല 16, നജ്‌റാന്‍ 10, അല്‍ബാഹ 10, അല്‍ജൗഫ് 8.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona