രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,899 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,333 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 1048 പേര്‍ക്ക് കൂടി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 964 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,18,411 ആയി. 401,544 ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,968 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,899 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,333 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 379, മക്ക 277, കിഴക്കന്‍ പ്രവിശ്യ 141, അസീര്‍ 46, മദീന 41, ജീസാന്‍ 35, തബൂക്ക് 33, അല്‍ഖസീം 29, ഹായില്‍ 21, നജ്‌റാന്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ബാഹ 9, അല്‍ജൗഫ് 8.