നിലവില്‍ 8,369 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 178 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 125 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 170 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,49,855 ഉം രോഗമുക്തരുടെ എണ്ണം 7,32,454 ഉം ആയി.

ആകെ മരണം 9,032 ആയി. നിലവില്‍ 8,369 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 178 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 19, മദീന 11, അബഹ 8, മക്ക 7, ത്വാഇഫ് 7, ദമ്മാം 7. സൗദിയില്‍ ഇതുവരെ 6,23,88,851 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

സൗദി അറേബ്യയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഗര്‍ഭിണിയായ ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തിയ കേസില്‍ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. അബ്ദുല്ല ബിന്‍ സാബിന്‍ ബിന്‍ മൂസിം അല്‍ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഭാര്യയായ സിറിയന്‍ സ്വദേശി ഖിതാം മുഹമ്മദ് അല്‍ ബുസൈരിയെ ഇയാള്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഇയാള്‍ ഭാര്യയെ കുത്തി. തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. അല്‍ ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാസേന തെളിവുകള്‍ കണ്ടെത്തുകയും കോടതിയില്‍ ഇത് തെളിയിക്കുകയും ചെയ്തു.