ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,014 ആയി. നിലവില്‍ 9,636 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 351 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദിയില്‍ (Saudi Arabia) പുതുതായി 190 പേര്‍ക്ക് കൊവിഡ് (covid 19) രോഗം ബാധിക്കുകയും 455 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,311 ഉം രോഗമുക്തരുടെ (covid recoveries) എണ്ണം 7,29,661 ഉം ആയി.

ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,014 ആയി. നിലവില്‍ 9,636 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 351 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.50 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, ജിദ്ദ 21, മദീന 11, ദമ്മാം 11, മക്ക 9, അബഹ 7.

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 12 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ (amphetamine pills) സൗദി ലഹരിമരുന്ന് (drugs) നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഓറഞ്ച് കയറ്റി വന്ന പെട്ടിക്കൊപ്പമാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. രണ്ട് സിറിയക്കാര്‍ അറസ്റ്റിലായി. 

രാജ്യത്ത് സന്ദര്‍ശക വിസയിലെത്തിയ രണ്ട് സിറിയക്കാരുടെ കൈവശമാണ് 1,272,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ കണ്ടെത്തിയത്. റിയാദ് മേഖലയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വക്കതാവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു. 

തറ വൃത്തിയാക്കാനുള്ള ലായനി കുടിച്ച് പ്രവാസി വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എക്‌സ്‌പോ സമാപിക്കാന്‍ ആഴ്ചകള്‍ മാത്രം സന്ദര്‍ശകര്‍ 1.74 കോടി കടന്നു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയ്ക്ക് (Expo 2020 Dubai) തിരശ്ശീല വീഴാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. ഇതിനിടെ എക്‌സ്‌പോയില്‍ വന്‍ സന്ദര്‍ശക തിരക്കാണ് അനുഭവപ്പെടുന്നത്. എക്‌സ്‌പോ ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാസം ഏഴ് വരെ 1.74 കോടിയിലേറെ സന്ദര്‍ശകര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.

17,434,222 സന്ദര്‍ശകരാണ് ഇക്കാലയളവില്‍ എത്തിയത്. ഒരാഴ്ചക്കിടെ 14 ലക്ഷം സന്ദര്‍ശകരുടെ വര്‍ധനവാണ് ഉണ്ടായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ തിരക്കേറി. കഴിഞ്ഞ മാസം 44 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. എക്‌സ്‌പോ നഗരിയിലേക്ക് ഒന്നിലേറെ തവണ എത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. എക്‌സപോ അവസാനിക്കുന്ന മാര്‍ച്ച് 31 ആകുമ്പോഴേക്കും 2.5 കോടി സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.