ആകെ മരണസംഖ്യ 8,974 ആയി. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 26,170 പേരാണ്. ഇതില്‍ 1,016 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2,227 പേര്‍ക്ക് കൂടി കൊവിഡ്(covid 19) സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 3,469 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,30,614 ആയി. ആകെ രോഗമുക്തരുടെ എണ്ണം 6,95,470 ആയി ഉയര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ മരണസംഖ്യ 8,974 ആയി. രാജ്യത്താകെ ചികിത്സയില്‍ കഴിയുന്നത് 26,170 പേരാണ്. ഇതില്‍ 1,016 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.18 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി. 24 മണിക്കൂറിനിടെ 104,222 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 735, ജിദ്ദ 137, ദമ്മാം 106, ഹുഫൂഫ് 76, മക്ക 56, മദീന 53 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,95,66,101 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,57,79,443 ആദ്യ ഡോസും 2,39,48,386 രണ്ടാം ഡോസും 98,38,272 ബൂസ്റ്റര്‍ ഡോസുമാണ്.