ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 549,877 ആയി. ഇതില്‍ 539,011 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 29 പേര്‍ക്ക് കൂടി കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 21 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,654,455 പി.സി.ആര്‍ പരിശോധന നടന്നു. 

ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 549,877 ആയി. ഇതില്‍ 539,011 പേരും സുഖം പ്രാപിച്ചു. ആകെ 8,840 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,024 പേരില്‍ 39 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 47,606,556 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു.

ഇതില്‍ 24,660,103 എണ്ണം ആദ്യ ഡോസ് ആണ്. 22,569,708 എണ്ണം സെക്കന്‍ഡ് ഡോസും. 1,721,581 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 376,745 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 9, ജിദ്ദ 7, മക്ക 3, ത്വാഇഫ് 2, ദഹ്‌റാന്‍ 2, മറ്റ് ആറ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍(Saudi Arabia) മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇ-ബില്ലിംഗ് (E- billing)നിര്‍ബന്ധമായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തില്‍വന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതല്‍ നടപ്പാക്കി തുടങ്ങും. കൈയെഴുത്ത് ഇന്‍വോയ്സുകളും ടെക്സ്റ്റ് എഡിറ്റര്‍, നമ്പര്‍ അനലൈസറുകള്‍ വഴി കംപ്യൂട്ടറൈസ്ഡ് ഇന്‍വോയ്സുകളും ഉപയോഗിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കല്‍ ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കുന്നു. 

ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ലളിതവല്‍ക്കരിച്ച നികുതി ഇന്‍വോയ്സില്‍ ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്താതിരിക്കല്‍, ഇ-ഇന്‍വോയ്സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും. ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതലുള്ള തുക പിഴ ലഭിക്കും. നിയമ ലംഘനങ്ങളുടെ സ്വഭാവം, ആവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴകള്‍ ചുമത്തുക. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന്‍ നമ്പര്‍, ക്യു.ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.