രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 56,117 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് വ്യാപനം (Covid spread) കുറയുന്നു. ഇന്ന് (വെള്ളിയാഴ്ച) പുതുതായി 363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 559 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,836 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,26,351 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,005 ആയി.

രോഗബാധിതരില്‍ 11,480 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 461 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 56,117 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 105, ജിദ്ദ 35, ദമ്മാം 23, മദീന 16, മക്ക 15, ത്വാഇഫ് 13, ഹുഫൂഫ് 13, അബഹ 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 61,258,397 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,006,594 ആദ്യ ഡോസും 24,261,429 രണ്ടാം ഡോസും 1,09,77,708 ബൂസ്റ്റര്‍ ഡോസുമാണ്.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ സന്നദ്ധതയുമായി സൗദി അറേബ്യ

റിയാദ്: റഷ്യക്കും (Russia) യുക്രൈനുമിടയില്‍ (Ukraine) മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ (Saudi Arabia). ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും (Vladimir Putin) യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി (Volodymyr Zelenskyy) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman ) രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്.

പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 

സൗദിയിൽ ഒന്നിലേറെ തവണ വരാനും പോകാനും അനുവദിക്കുന്ന ‘മൾട്ടിപ്പിൾ റീ എൻട്രി വിസ’ പുതുക്കിത്തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് (Saudi Arabia) കൂടുതൽ തവണ വരാനും പോകാനും അനുവദിക്കുന്ന മൾട്ടിപ്പിൾ റീ എൻട്രി വിസിറ്റ് വിസകൾ (Multiple rentry Visit Visa) സൗദി പാസ്‍പോർട്ടിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷീറി’ലൂടെ (Absher portal) പുതുക്കി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം വിസകൾ ഓൺലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ (Technical glitches) നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകൾ പുതുക്കിത്തുടങ്ങിയത്. 

രണ്ട് വർഷം വരെ കാലാവധിയുള്ള മൾടിപ്ൾ റീ എൻട്രി വിസിറ്റ് വിസ എടുത്ത് സൗദിയിലെത്തുന്നവർക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേക്ക് വിസ പുതുക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. 100 റിയാൽ ഇൻഷുറൻസ് ഫീ അടച്ച് തങ്ങളുടെ അബ്ഷീർ അക്കൗണ്ട് വഴിയാണ് വിസ പുതുക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് തടസ്സം നേരിട്ടിരുന്നു. അതാണിപ്പോൾ പരിഹരിച്ചത്.