ആകെ മരണസംഖ്യ 9,128 ആയി. രോഗബാധിതരില്‍ 6,448 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 81 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ 411 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരില്‍ 474 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 762,575 ആയി. ആകെ രോഗമുക്തരുടെ എണ്ണം 746,999 ആയി ഉയര്‍ന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ മരണസംഖ്യ 9,128 ആയി. രോഗബാധിതരില്‍ 6,448 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 81 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 20,230 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 132, റിയാദ് 92, മക്ക 57, മദീന 34, ദമ്മാം 28, അബഹ 11, ത്വാഇഫ് 6, ഹുഫൂഫ് 5, അല്‍ഖര്‍ജ് 4, ബുറൈദ 3, ജീസാന്‍ 3, യാംബു 3, അല്‍ബാഹ 2, ഖമീസ് മുശൈത്ത് 2, നജ്‌റാന്‍ 2, ഖോബാര്‍ 2, ദഹ്‌റാന്‍ 2, ഹുത്ത ബനീ തമീം 2, ഹരീഖ് 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,242,306 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,531,671 ആദ്യ ഡോസും 24,886,767 രണ്ടാം ഡോസും 13,823,868 ബൂസ്റ്റര്‍ ഡോസുമാണ്.