രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,70,085 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,53,887 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,152 ആയി. രോഗബാധിതരിൽ 7,046 പേരാണ് ചികിത്സയിൽ കഴിയുന്നത്.
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 662 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 480 പേർ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,70,085 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,53,887 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,152 ആയി. രോഗബാധിതരിൽ 7,046 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 81 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടെ 25,921 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 192, ജിദ്ദ 137, ദമ്മാം 77, മക്ക 35, മദീന 26, ഹുഫൂഫ് 20, ത്വാഇഫ് 16, ദഹ്റാൻ 11, അബഹ 9, അൽ ബാഹ 9, ഖതീഫ് 7, തബൂക്ക്, അൽഖോബാർ, അൽഖർജ് 6 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,944,400 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,611,121 ആദ്യ ഡോസും 24,973,008 രണ്ടാം ഡോസും 14,360,271 ബൂസ്റ്റർ ഡോസുമാണ്.
യുഎഇയില്‍ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു
യുഎഇയില്‍ 593 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല
അബുദാബി: യുഎഇയില്‍ ഇന്ന് 593 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 506 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
പുതിയതായി നടത്തിയ 2,31,286 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,09,815 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,93,193 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,317 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
