Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഇന്ന് 75 പേര്‍ക്ക് കൊവിഡ്, 66 പേര്‍ക്ക് രോഗമുക്തി

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,067 ആയി. ഇതില്‍ 5,35,144 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,628 ആയി ഉയര്‍ന്നു.

saudi reports 75 new covid cases on September 13
Author
Riyadh Saudi Arabia, First Published Sep 13, 2021, 8:25 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളവരില്‍ 66 പേര്‍ സുഖം പ്രാപിച്ചെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 38,410 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,067 ആയി. ഇതില്‍ 5,35,144 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,628 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,295 ആയി. ഇതില്‍ 481 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 10, കിഴക്കന്‍ പ്രവിശ്യ 5, മദീന 5, ജീസാന്‍ 3, അസീര്‍ 3, അല്‍ഖസീം 3, നജ്‌റാന്‍ 3, അല്‍ജൗഫ് 3, ഹായില്‍ 2, തബൂക്ക് 1, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 39,610,332 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios