രാജ്യത്താകെ ഇതുവരെ 50,693,892 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,008,677 എണ്ണം ആദ്യ ഡോസ് ആണ്. 23,165,726 എണ്ണം സെക്കന്‍ഡ് ഡോസും. 1,734,982 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,519,489 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇന്ന് 752 കൊവിഡ് (Covid)കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗികളില്‍ 226 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 555,417 ആയി. ആകെ രോഗമുക്തി കേസുകള്‍ 541,614 ആണ്. ആകെ മരണസംഖ്യ 8,875 ആയി. ഇന്ന് രാജ്യത്ത് ആകെ 33,134,497 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 4,928 പേരില്‍ 49 പേരുടെ നില ഗുരുതരമാണ്. 

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 50,693,892 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,008,677 എണ്ണം ആദ്യ ഡോസ് ആണ്. 23,165,726 എണ്ണം സെക്കന്‍ഡ് ഡോസും. 1,734,982 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,519,489 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 194, ജിദ്ദ 161, മക്ക 140, മദീന 26, ഹുഫൂഫ് 22, അറാര്‍ 15, തായിഫ് 15, ദമ്മാം 14, ഖോബാര്‍ 13, ദഹ്‌റാന്‍ 13, മുബറസ് 12, ഖത്വീഫ് 9, തബൂക്ക് 8, ബുറൈദ 7, റാബിഖ് 7, ഖുലൈസ് 5, ലൈത് 5, തുറൈഫ് 4, ഉനൈസ 4, ജുബൈല്‍ 4, അല്‍ഉല 4, റഫഹ 4, അല്‍ബാഹ 3, മജ്മഅ 3, അല്‍റസ് 3, ഖര്‍ജ് 3, മറ്റ് ഒമ്പതിടങ്ങളില്‍ രണ്ടും 36 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.