ഇതിൽ 43 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയിൽ 98 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 177 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,730 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,41,235 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,084 ആയി. രോഗബാധിതരിൽ 3,411 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിൽ 43 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 11,413 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 26, മദീന 15, മക്ക 13, റിയാദ് 13, തായിഫ് 6, ദമ്മാം 6, ജീസാൻ 5, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,214,978 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,425,075 ആദ്യ ഡോസും 24,760,938 രണ്ടാം ഡോസും 13,028,965 ബൂസ്റ്റർ ഡോസുമാണ്.