ഇതോടെ രാജ്യത്തെ ആകെ മരണം 9,036 ആയി. നിലവിൽ 8,204 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 142 പേർ ഗുരുതരാവസ്ഥയിലാണ്.
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 99 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 198 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,50,179 ഉം രോഗമുക്തരുടെ എണ്ണം 7,32,939 ഉം ആയി.
ഇതോടെ രാജ്യത്തെ ആകെ മരണം 9,036 ആയി. നിലവിൽ 8,204 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 142 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, ജിദ്ദ 14, മദീന 13, മക്ക 7, ദമ്മാം 5, ത്വാഇഫ് 4, അബഹ 4, ഹുഫൂഫ് 4.
റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സൗദി
റിയാദ്: രാജ്യത്തുടനീളമുള്ള മുസ്ലിംകളോട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച, ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29ന് വൈകിട്ട് മാസപ്പറിവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.
മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
