Asianet News MalayalamAsianet News Malayalam

Covid 19|സൗദിയില്‍ കൊവിഡ് മൂലം ഇന്ന് ഒരു മരണം മാത്രം

ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,377 ആയി. ഇതില്‍ 5,38,463 പേരും സുഖം പ്രാപിച്ചു. ആകെ 8,821 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

saudi reports one covid death on November 18
Author
Riyadh Saudi Arabia, First Published Nov 18, 2021, 8:17 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ്(covid ) ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് ഒരാള്‍ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 38 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 പേര്‍ പുതുതായി രോഗമുക്തി(recovered) നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 33,584 പി.സി.ആര്‍ പരിശോധനകള്‍(RT PCR tests) ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,377 ആയി. ഇതില്‍ 5,38,463 പേരും സുഖം പ്രാപിച്ചു. ആകെ 8,821 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 43 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,939,182 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,472,744 എണ്ണം ആദ്യ ഡോസ് ആണ്. 22,144,525 എണ്ണം സെക്കന്‍ഡ് ഡോസും. 1,713,369 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 321,913 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 10, മക്ക 3, ഖോബാര്‍ 2, മറ്റ് 10 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

 

യുഎഇയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന്(നവംബര്‍ 18) 66 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 83 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുതിയതായി നടത്തിയ 291,977 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.75 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,214 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 735,899 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,144 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,171 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Follow Us:
Download App:
  • android
  • ios