രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 756,549 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,782 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,104 ആയി തുടരുന്നു. രോഗബാധിതരിൽ 4,663 പേരാണ് ചികിത്സയിൽ കഴിയുന്നത്.
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ടാം ദിവസവും അഞ്ഞൂറിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 569 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 105 പേർ സുഖം പ്രാപിച്ചു. എന്നാൽ ആശ്വാസം പകർന്ന് രാജ്യത്താകെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 756,549 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,782 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,104 ആയി തുടരുന്നു. രോഗബാധിതരിൽ 4,663 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 49 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 20,428 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 137, റിയാദ് 108, മദീന 60, മക്ക 50, ദമ്മാം 30, അബഹ 22, ജീസാൻ 20, താഇഫ് 19, അൽബാഹ 9, ഹുഫൂഫ് 7, തബൂക്ക് 6, ബുറൈദ 5, ഹാഇൽ 4, ഖമീസ് മുശൈത്ത് 4, അബൂ അരീഷ് 4, യാംബു 4, സബ്യ 4, ഖുലൈസ് 3, ഖോബാർ 3, റാബിഖ് 3, ഉനൈസ 3, ദഹ്റാൻ 3, ബീഷ 3, അൽഖർജ് 3, അബൂ ഉർവ 3, അഹദ് റുഫൈദ 2, നജ്റാൻ 2, ബേയ്ഷ് 2, സറാത് ഉബൈദ 2, അൽറസ് 2, ജുബൈയിൽ 2, ബൽജുറൈഷി 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,659,350 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,471,565 ആദ്യ ഡോസും 24,817,035 രണ്ടാം ഡോസും 13,370,750 ബൂസ്റ്റർ ഡോസുമാണ്.
