രോഗബാധിതരില്‍ 5,837 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 284 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 528 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,026 ആയി. ആകെ രോഗമുക്തരുടെ എണ്ണം 793,944 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,245 ആയി ഉയര്‍ന്നു.
രോഗബാധിതരില്‍ 5,837 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 150 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 12,637 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 73, ജിദ്ദ 52, ദമ്മാം 25, മക്ക 13, മദീന 12, ത്വാഇഫ് 12, അല്‍ബാഹ 9, തബൂക്ക് 5, ബുറൈദ 5, ഹുഫൂഫ് 5, അബ്ഹ 4, നജ്‌റാന്‍ 4, ഹാഇല്‍ 3, ജീസാന്‍ 3, ദഹ്‌റാന്‍ 3, ബല്‍ജുറൈഷി 3, അല്‍ഖര്‍ജ് 3, അറാര്‍ 2, ഖമീസ് മുശൈത്ത് 2, മജ്മഅ 2, ഖോബാര്‍ 2, ബെയ്ഷ് 2, സാറാത് അബിദ 2, ഉനൈസ 2, അല്‍റസ് 2, ജുബൈല്‍ 2, ഖത്വീഫ് 2, ബീഷ 2, ഹഫര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയിൽ നടക്കാനിറങ്ങിയ പ്രവാസി യുവാവ് കാറിടിച്ച് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്
റിയാദ്: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരമൊരുങ്ങുന്നു. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയൊന്നുമില്ലാത്ത ഒരു നഗരം. നൂറ് ശതമാനം മാലിന്യ മുക്തമായ ഒരു ഭാവി നഗരം. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി പ്രദേശമായ ‘നിയോമി’ൽ യാഥാർഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ തിങ്കളാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേര്‍രേഖയിൽ) ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കപ്പെടും.
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു
170 കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിക്കുള്ളിൽ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുത്തുന്നതായി മാറും. അമിതവ്യയമില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ് നഗരങ്ങളിൽ ജനവാസത്തിന് ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ് ‘ദ ലൈൻ’ രൂപകൽപന.
വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. കാൽനടയായി യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള പ്രകൃതിയെ ഉള്ളുതുറന്ന് ആസ്വദിക്കാനും കഴിയും. നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളിൽ എത്തിച്ചേരാനാവും വിധം പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും.
