റിയാദ്: സൗദി രാജകുടുംബാംഗം തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ സഊദ് ബിന്‍ നാസര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് അന്തരിച്ചു. ശനിയാഴ്ച റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജകുടുംബാംഗത്തിന്റെ മരണം ഔദ്യോഗികമായി അറിയിച്ചത്. മരണാനന്തര കര്‍മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് നടക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.