റിയാദ്: കൊവിഡ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും പ്രഥമ വനിത മെലനിയ ട്രംപിനും രോഗമുക്തിയും സൗഖ്യവും നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ട്രംപും മെലനിയയും എത്രയും വേഗം കൊവിഡ് മുക്തി നേടട്ടെയെന്ന് ആശംസിച്ച സല്‍മാന്‍ രാജാവ് ഇരുവര്‍ക്കും ആരോഗ്യവും സൗഖ്യവും നേര്‍ന്നു.

കൊവിഡ് പോസിറ്റീവായ യുഎസ് പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രോഗമുക്തി ആശംസിച്ചു. സൗദി ഭരണാധികാരിയും കിരീടാവകാശിയും ട്രംപിന് ആശംസാ സന്ദേശം അയച്ച വിവരം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശംസകള്‍ നേരുന്നതായും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്റ് ചെയ്തു.