റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതോടെ പരിശുദ്ധ റമദാന്‍ മാസം ഇന്ന് ആരംഭിക്കുകയാണ്. മാസപ്പിറവി ദൃശ്യമായവര്‍ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി ജഡ്ജിമാര്‍ യോഗം ചേര്‍ന്നാണ് റമദാന്‍ പ്രഖ്യാപനം നടത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരങ്ങളും തറാവീഹും ഇല്ലാത്തതിന്റെ വേദനയോടെയാണ് നാം റമദാനെ വരവേല്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ജനങ്ങള്‍ സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകണമെന്നും നോമ്പും നമസ്‌കാരവും അള്ളാഹു സ്വീകരിക്കട്ടെയെന്നും രാജാവ് പറഞ്ഞു.