റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ മെഡിക്കല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സല്‍മാന്‍ രാജാവിനെ പ്രവേശിപ്പിച്ചത്.

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.