Asianet News MalayalamAsianet News Malayalam

24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത സൗദി നഗരങ്ങളിൽ ടാക്സികൾക്ക് അനുമതി

ഡ്രൈവർമാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി പ്രത്യേക നിബന്ധനകൾ വിവിധ വകുപ്പുകളുൾപ്പെട്ട പ്രത്യേക സംഘം നിശ്ചയിട്ടുണ്ടെന്ന്​ മന്ത്രി പറഞ്ഞു. അത്​ സംബന്ധിച്ച വിശദാംശങ്ങൾ പൊതുഗതാഗത അതോറിറ്റി  ഉടനെ പ്രഖ്യാപിക്കും. 

saudi ruler king salman ordered allows online taxi service in selected cities
Author
Riyadh Saudi Arabia, First Published Apr 18, 2020, 6:34 PM IST

റിയാദ്​: 24 മണിക്കൂർ കർഫ്യു ഇല്ലാത്ത നഗരങ്ങളിൽ ടാക്സികൾ ഓടുന്നതി അനുമതി നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്​. ഓൺലൈൻ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്സി സർവിസുകൾക്കായിരിക്കും അനുമതി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായായി മാർച്ച്​ 19 മുതലാണ് രാജ്യത്ത്​ടാക്സികൾ ഓടുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. 

24 മണിക്കൂർ കർഫ്യൂ ഇല്ലാത്ത പട്ടണങ്ങളിൽ ടാകസി ഓടാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ 
സൽമാനും, ഗതാഗത മന്ത്രി എൻജി. സ്വാലിഹ്​ ബിൻ നാസിർ അൽജാസിർ നന്ദി രേഖപ്പെടുത്തി. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി പ്രത്യേക നിബന്ധനകൾ വിവിധ വകുപ്പുകളുൾപ്പെട്ട പ്രത്യേക സംഘം നിശ്ചയിട്ടുണ്ടെന്ന്​ മന്ത്രി പറഞ്ഞു. അത്​ സംബന്ധിച്ച വിശദാംശങ്ങൾ പൊതുഗതാഗത അതോറിറ്റി  ഉടനെ പ്രഖ്യാപിക്കും. 

ഇതോടൊപ്പം കൊവിഡ് സമയത്ത് അടിയന്തര സാഹചര്യം പരിഗണിച്ച് ഓർഡറുകൾ എത്തിച്ചു കൊടുക്കുന്നതിന് ടാക്സി ഡ്രൈവർമാർക്ക് ഇളവ് നൽകുന്നതിനും സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്​. ഇതും ഗൈഡൻസ്​ ആപ്പുകളുള്ള ടാക്സികൾക്ക്​ മാത്രമായിരിക്കും. അതുമായി ബന്ധപ്പെട്ട  കൂടുതൽ നിബന്ധനകൾ ഉടനെ പ്രഖ്യാപിക്കും. ​കോവിഡ് വ്യാപനം തടയാൻ കൈകൊണ്ട മുൻകരുതൽ നടപടികളെ തുടർന്ന്​ പ്രതിസന്ധിയിലായ സ്വകാര്യ സ്​ഥാപനങ്ങളെ  സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ടാക്സി മേഖല ഇതിലുൾപ്പെടുന്നതാണ്​. ഓർഡർ എത്തിക്കാനുള്ള അനുവാദം നൽകുന്നതിലൂടെ ഈ പ്രതിസന്ധിഘട്ടത്തിൽ കൂറെപേർക്ക്​ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios