സല്‍മാന്‍ രാജാവിന്‍റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചു. ഇന്ന് വൈകീട്ട് മക്ക മസ്ജിദുൽ ഹറാമിൽ മഗ്‌രിബ് നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മക്കയില്‍ ഖബറടക്കും. 

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരി അബ്ത രാജകുമാരി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് മക്ക മസ്ജിദുൽ ഹറാമിൽ മഗ്‌രിബ് നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് മക്കയില്‍ ഖബറടക്കും.