റിയാദ്​: സൗദി അറേബ്യയിലെ സ്​കൂളുകൾ അർദ്ധവാർഷിക അവധിക്ക്​ ശേഷം ഞായറാഴ്​ച തുറന്നു. അറുപത്​ ലക്ഷം വിദ്യാർഥികൾ സ്​കൂളുകളിലെത്തി. വിദ്യാർഥികളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അഞ്ചേകാൽ ലക്ഷം അധ്യാപകരാണ്​ പരിശീലനം പൂർത്തിയാക്കി സ്​കൂളുകളിലെത്തുക.

പാഠപുസ്​തകങ്ങൾ നേരത്തെ വിതരണം ചെയ്​തുകഴിഞ്ഞു. സ്​കൂൾ ബാഗുകളും വിതരണം ചെയ്​തു​. 2,520 സ്​മാർട്ട്​ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്​. സ്ക്കൂൾ ബസുകൾ മെയിൻറനൻസ്​ ജോലികൾ കഴിഞ്ഞ്​ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്​. മന്ത്രാലയം കാൽ ലക്ഷം സ്​കൂൾ ബസുകളാണ്​ ഏർപ്പാടാക്കിയിരിക്കുന്നതെന്നും ഒൗദ്യോഗിക വൃത്തങ്ങൾ പറഞ്ഞു​. 5,000ത്തോളം സ്​കൂളുകളുടെ അറ്റകുറ്റ പണികളും പൂർത്തിയാക്കിയിട്ടുണ്ട്​.