അദ്‌നാന്‍ ബിന്‍ മുസ്തഫ അല്‍ശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

റിയാദ്: ഭീകരവാദം, ആയുധ കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്‌നാന്‍ ബിന്‍ മുസ്തഫ അല്‍ശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 

ഭീകരസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു, സുരക്ഷാ അതോറിറ്റികളുടെ ആസ്ഥാനത്തിനെതിരെ പ്രവര്‍ത്തിച്ചു, കലാപം സൃഷ്ടിച്ചു, രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ആയുധങ്ങള്‍ കടത്തി, രാജ്യ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇയാള്‍ക്കെതിരെ എതിരെ ചാര്‍ജ് ചെയ്ത കുറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona