റിയാദ്: സൗദിയിൽ സഭ്യതയ്ക്കു നിരക്കാത്ത വസ്ത്രം ധരിച്ചാൽ 5000 റിയാൽ പിഴ. പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുന്നവർക്കും 5000 റിയാൽ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന കരട് നിയമം ശൂറാ കൗൺസിൽ പാസാക്കി.

പൊതു സംസ്കാരത്തിനും അഭിരുചിക്കും നിരക്കാത്ത ഫോട്ടോകളും വാചകങ്ങളും മുദ്രണം ചെയ്ത വസ്ത്രം ധരിക്കലും നിയമം വിലക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്നവർക്കു ഇരട്ടി തുക പിഴ ചുമത്തും.