നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്. അത് 100 ശതമാനമായി അടുത്തമാസം ഉയര്‍ത്തും. സൗദി എയര്‍ലൈന്‍സ് രാജ്യത്തിനുള്ളില്‍ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളിലായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് നിലവിലുള്ളത്.

റിയാദ്: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മുന്നൂറിലും താഴെയാവുകയും വൈറസ് വ്യാപന ഭീഷണി കുറയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് വരുത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുവാദത്തോടെയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്. അത് 100 ശതമാനമായി അടുത്തമാസം ഉയര്‍ത്തും. സൗദി എയര്‍ലൈന്‍സ് രാജ്യത്തിനുള്ളില്‍ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന സര്‍വീസുകളിലായി മൊത്തം രണ്ടര ലക്ഷം സീറ്റുകളാണ് നിലവിലുള്ളത്. ഇത്രയും യാത്രക്കാരെ ഇപ്പോള്‍ അനുവദിക്കുന്നത്. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതോടെ മൊത്തം സീറ്റിങ് കപ്പാസിറ്റി 3,72,000 ആയി ഉയരും. രണ്ട് ഡോസ് വാക്‌സിനെടുത്തുവരെ മാത്രമേ യാത്ര അനുവദിക്കൂ. മാസ്‌ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കൊവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചാണ് യാത്രക്ക് അനുമതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona