യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.

യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെItയാണ് ടാക്‌സി മേഖലയില്‍ ഡ്രൈവര്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നത്. ടാക്സി കമ്പനികളാണ് യൂണിഫോം നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാണ്. ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: സൗദി അറേബ്യയിലെ പെട്രോള്‍ പമ്പില്‍ ഇന്ധന സംഭരണ ടാങ്ക് പൊട്ടിത്തെറിച്ചു. കൊടും ചൂട് മൂലമാണ് ടാങ്കില്‍ സ്‍ഫോടനവും പിന്നീലെ തീപിടുത്തവുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തീപിടിച്ച സംഭരണ ടാങ്ക്, പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്‍ക്കുന്ന സ്ഥലത്തു നിന്ന് അകലെയായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്‍ഫോടനം നടക്കുന്ന സമയത്ത് ടാങ്കിന്റെ പരിസരത്ത് ആരും ഉണ്ടായിരുന്നതുമില്ല. തീപിടുത്തത്തിലും പൊട്ടിത്തെറിയിലും ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വലിയ സ്‍ഫോടനത്തില്‍ പെട്രോള്‍ പമ്പിലെ സംവിധാനങ്ങള്‍ക്ക് കാര്യമായ നാശനഷ്‍ടങ്ങളുമായി. ടാങ്ക് പൂര്‍ണമായി തകര്‍ന്നു. കനത്ത ചൂടാണ് ഇന്ധന ടാങ്കിലെ സ്‍ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയും മക്കയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.