Asianet News MalayalamAsianet News Malayalam

അഴിമതി വിരുദ്ധ പോരാട്ടം തുടരുമെന്ന് സല്‍മാന്‍ രാജാവ്

രാജ്യത്ത് മുന്‍കൂട്ടി നടത്തിയ ശ്രമങ്ങളിലൂടെ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനായെന്നും, രോഗവ്യാപനം കുറയ്ക്കാനും ഗുരുതരാവസ്ഥയിലുള്ള കേസുകളുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിച്ചെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

saudi will continue to stand against corruption said king salman
Author
Riyadh Saudi Arabia, First Published Nov 13, 2020, 10:14 AM IST

റിയാദ്: അഴിമതി വിരുദ്ധ പോരാട്ടവുമായി ശക്തമായി മുമ്പോട്ടു പോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ ഒന്നാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചടങ്ങില്‍ സംബന്ധിച്ചു.  പൊതുജനങ്ങളുടെ പണം സംരക്ഷിക്കുന്നതിനും ദേശീയമായ ആര്‍ജിത നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും, അഴിമതി വേരോടെ ഉന്മൂലനം ചെയ്യുകയും നിയമ വിരുദ്ധ സമ്പാദ്യം തടയുകയും വേണമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

മുഴുവന്‍ അഴിമതി കേസുകളുടെയും അഴിമതി കേസുകളില്‍ നടത്തുന്ന അന്വേഷണങ്ങളും പൂര്‍ണ സുതാര്യതയോടെ പരസ്യപ്പെടുത്തും. രാജ്യത്ത് മുന്‍കൂട്ടി നടത്തിയ ശ്രമങ്ങളിലൂടെ കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനായെന്നും, രോഗവ്യാപനം കുറയ്ക്കാനും ഗുരുതരാവസ്ഥയിലുള്ള കേസുകളുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിച്ചെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. നിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും പാലിച്ച് സഹകരിച്ച പൗരന്മാര്‍ക്കും വിദേശികള്‍ക്കും, മഹാമാരി നേരിടുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ സൗദി അതിര്‍ത്തിയിലെ സൈനികര്‍ക്കും രാജാവ് നന്ദി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios