റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ താമസ സ്ഥലത്ത് കയറി പൊലീസ് ചമഞ്ഞ് പരിശോധന നടത്തിയ യുവാവ് അറസ്റ്റിലായി. റിയാദിലായിരുന്നു മോഷണം ലക്ഷ്യമിട്ട് സ്വദേശി യുവാവ് പരിശോധനയ്‍ക്കെന്ന പേരില്‍ എത്തിയത്. മുപ്പത് വയസിനോടടുത്ത് പ്രായമുള്ള ഇയാളെ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തുകയായിരുന്നു. തുടര്‍നിയമ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.