മയക്കുമരുന്ന് ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

റിയാദ്: കുടുംബാംഗങ്ങളെ ദുരുപയോഗം ചെയ്ത് മയക്കുമരുന്നു കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെ 95 കിലോ ഹഷീഷും 4047 മയക്കു മരുന്നു ഗുളികകളും ഒളിപ്പിച്ചായിരുന്നു കടത്ത്. ഉംറയാത്രക്കെന്ന് വിശ്വസിപ്പിച്ച് ഭാര്യയെയും കൂട്ടിയായിരുന്നു യാത്ര. 

മയക്കുമരുന്ന് ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർന്നുള്ള വിചാരണ പൂര്‍ത്തിയാക്കി 20 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി ഉത്തരവിടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സൗദി ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വീകരിച്ചുവരുന്നത്.

Read also: സൗദി അറേബ്യയില്‍ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ

ഒമാനിൽ 24 വയസുകാരന്‍ വാദിയില്‍ മുങ്ങിമരിച്ചു
മസ്കറ്റ്: ഒമാനിലെ ഖുറയ്യത്ത് വിലയത്തിലെ വാദിയിൽ സ്വദേശി യുവാവ് മുങ്ങി മരിച്ചു. അൽ അർബീനിലായിരുന്നു സംഭവം. ഇവിടെ നടത്തിയ തെരച്ചിലില്‍ 24 വയസ്സ് പ്രായമുള്ള സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player