കഴിഞ്ഞ വർഷം സൗദി അരാംകൊ നേടിയത് 11,110 കോടി ഡോളർ അറ്റാദായമാണ്. ലോകത്തെ മുൻനിര കമ്പനിയായ ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 5900 കോടി ഡോളറായിരുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണക്കമ്പിനികളുടെ ആകെ ലാഭത്തേക്കാൾ കൂടുതൽ ലാഭം സൗദി അരാംകോ ഒറ്റയ്ക്ക് നേടി

റിയാദ്: ലോകത്ത് ഏറ്റവും അധികം ലാഭം ലഭിക്കുന്നത് സൗദി എണ്ണക്കമ്പിനിക്ക്. ആപ്പിളിനെ പിന്നിലാക്കിയാണ് ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി ദേശിയ എണ്ണക്കമ്പിനിയായ സൗദി അരാംകോ നേടിയത്. ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളായ മൂഡിസും ഫിച്ചും ആണ് ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയായി ദേശിയ എണ്ണക്കമ്പിനിയായ സൗദി അരാംകോയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം സൗദി അരാംകൊ നേടിയത് 11,110 കോടി ഡോളർ അറ്റാദായമാണ്. ലോകത്തെ മുൻനിര കമ്പനിയായ ആപ്പിളിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം 5900 കോടി ഡോളറായിരുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണക്കമ്പിനികളുടെ ആകെ ലാഭത്തേക്കാൾ കൂടുതൽ ലാഭം സൗദി അരാംകോ ഒറ്റയ്ക്ക് നേടി. അഞ്ച് മുൻനിര പെട്രോളിയം കമ്പനികൾ കഴിഞ്ഞ വർഷം അകെ നേടിയ ലാഭം 8000 കോടി ഡോളറാണ്.

കഴിഞ്ഞ വർഷം സൗദി അരാംകോയുടെ പ്രതിദിന എണ്ണയുൽപ്പാദനം 10.3 ദശലക്ഷം ബാരലായിരുന്നെന്ന് മൂഡിസ് വ്യക്തമാക്കുന്നു. അരാംകോയുടെ പക്കൽ സ്ഥിരീകരിക്കപ്പെട്ട 25,700 കോടി ബാരൽ എണ്ണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിലെ അതെ നിലവാരത്തിൽത്തന്നെ ഉൽപ്പാദനം തുടരുന്ന പക്ഷം 50 വർഷത്തിലേറെ കാലം ഉൽപ്പാദിപ്പിക്കുന്നതിനുള്ള മതിയായ എണ്ണശേഖരമാണിത്. 2030 ഓടെ പ്രതിദിനം 300 കോടി ഘന അടി പ്രകൃതി വാതകം കയറ്റി അയക്കുന്നതിനാണ് സൗദി അരാംകോ പദ്ധതിയിടുന്നത്.