അയ്യായിരം ബേക്കറികളിലായാണ് 15,000 സ്ത്രീകളെ നിയമിക്കുന്നത്. ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. ഒരോ ബേക്കറികളിലും മൂന്ന് സ്ത്രീകള്‍ക്ക് ജോലി നല്‍കണം. ബേക്കറികളില്‍ വില്‍പ്പന, വിതരണം, ലേബര്‍, ഡ്രൈവര്‍ വിഭാഗങ്ങളിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാവുന്നത്.
റിയാദ്: സൗദിയിലെ ബേക്കറികളിലും സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദേശികളെ ഒഴിവാക്കുന്നതിനൊപ്പം ഈ രംഗത്ത് 15,000 സ്വദേശി സ്ത്രീകള്‍ക്ക് ജോലി നല്‍കുമെന്നും ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയിലെ ബേക്കറീസ് കമ്മിറി അധ്യക്ഷ്യന്‍ ഫാഇസ് ഹമ്മാദ അറിയിച്ചു.
അയ്യായിരം ബേക്കറികളിലായാണ് 15,000 സ്ത്രീകളെ നിയമിക്കുന്നത്. ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. ഒരോ ബേക്കറികളിലും മൂന്ന് സ്ത്രീകള്‍ക്ക് ജോലി നല്‍കണം. ബേക്കറികളില്‍ വില്‍പ്പന, വിതരണം, ലേബര്‍, ഡ്രൈവര്‍ വിഭാഗങ്ങളിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാവുന്നത്. തൊഴില്‍ രഹിതരായ സ്വദേശികളില്‍ സ്ത്രീകളുടെ എണ്ണം കൂടുതലായതാണ് ഇത്തരമൊരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. സ്ത്രീകള്‍ക്ക് അനിയോജ്യമായ കൂടുതല്‍ മേഖലകള്‍ കണ്ടെത്തി സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
