അഞ്ചോ, അതില്‍ കൂടുതലോ ജോലിക്കാരുള്ള കമ്പനികളിലാണ് 25 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക. എന്‍ജിനീയറിങ് തസ്തികകള്‍, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമര്‍, അനാലിസിസ്റ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണം.

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ ടെലികോം, ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വലിയ തിരിച്ചടി. ഈ മേഖലകളിലെ തസ്തികകളില്‍ 25 ശതമാനം സൗദി യുവതിയുവാക്കള്‍ക്കായി മാറ്റിവെക്കുന്ന നടപടിക്കാണ് സൗദി തൊഴില്‍ വകുപ്പ് തുടക്കം കുറിച്ചത്.

അഞ്ചോ, അതില്‍ കൂടുതലോ ജോലിക്കാരുള്ള കമ്പനികളിലാണ് 25 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക. എന്‍ജിനീയറിങ് തസ്തികകള്‍, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമര്‍, അനാലിസിസ്റ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണം. ഈ രംഗത്ത് 9,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് വേണ്ടി മാറ്റിവെക്കും. അത്രയും വിദേശികള്‍ക്കാണ് തൊഴിലവസരം നഷ്ടമാകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona