മസ്‌കറ്റ്: ഒമാന്റെ കിരീടാവകാശിയായി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദിനെ നിശ്ചയിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ മൂത്ത മകനാണ് സയ്യിദ് തെയാസീന്‍.

ചൊവ്വാഴ്ച രാത്രിയാണ് കിരീടാവകാശിയെ നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. സുല്‍ത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടര്‍ച്ചാവകാശിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍.

സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണകാലയളവില്‍ കിരീടാവകാശി ഇല്ലായിരുന്നു. ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ്  സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്.