യു.എ.ഇ യിലെ പ്രമുഖ വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച, പെൺകുട്ടികൾക്ക് വേണ്ടിയുള്ള 'അൽമിറ' സ്‌കോളർഷിപ്പ് കഴിഞ്ഞ ജനുവരി മാസത്തിലാണ് പ്രഖ്യാപിച്ചത്.
ദുബൈ: ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്‌കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.
യു.എ.ഇ യിലെ പ്രമുഖ വനിത സംരംഭക ഹസീന നിഷാദിന്റെ നേതൃത്വത്തിൽ ആരംഭിച്ച, പെൺകുട്ടികൾക്ക് വേണ്ടിയുള്ള 'അൽമിറ' സ്‌കോളർഷിപ്പ് കഴിഞ്ഞ ജനുവരി മാസത്തിലാണ് പ്രഖ്യാപിച്ചത്. ഇത്തവണ നാട്ടിൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർഷിപ്പ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്നും പെൺകുട്ടികൾക്ക് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും, യുഎയിൽ ജോലി ചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവുവും പരിഗണിച്ചാണ് 25 പെൺകുട്ടികളെ തിരഞ്ഞെടുത്തത്.
പെൺകുട്ടികളുടെ പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങളുടെ മകളുടെ പേരിലുള്ള ‘അൽമിറ’ സ്‌കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തതതെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എംഡി ഹസീന നിഷാദ് പറഞ്ഞു. പെൺകുട്ടികളെ എത്രയും പെട്ടന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയക്കുക എന്ന ചിന്തയിൽനിന്നും ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു ഞങ്ങൾ ഈ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. ദുബൈ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിലാണ് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തത്.
Read also: ഹൈഫ അൽജദാഇ; മാറുന്ന സൗദി അറേബ്യയുടെ അടയാളമായി ലോകത്തോളം വളര്‍ന്നവള്‍
