ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും സ്കൂൾ ബസുകൾ ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്
- Home
- News
- Kerala News
- Malayalam News Live: ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം; സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും
Malayalam News Live: ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം; സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

പൊള്ളാച്ചി ആശുപത്രിയിൽ കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. അൽപ്പസമയത്തിനകം മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.

Malayalam News Live:ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം; സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും
Malayalam News Live:രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസംഗം, വിമർശിച്ച് കോൺഗ്രസ്; 'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'
പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് ഉണ്ടാകേണ്ട പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണ് നടന്നതെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണെന്നും ജയറാം രമേശ് വിമർശിച്ചു.
Malayalam News Live:ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ ശ്വാസതടസം; ഒരു മത്സ്യതൊഴിലാളി കൂടി മരിച്ചു, മരണം ചികിത്സയിലിരിക്കെ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയ്ക്ക് മരിച്ചിരുന്നു. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഎൻഎസ് 194 വകുപ്പ് പ്രകാരമാണ് കേസ്.
Malayalam News Live:വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ, കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
മാടക്കത്തറയിൽ വാക്കു തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. 22കാരനായ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam News Live:എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
താമരശ്ശേരിയിൽ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ പൊലീസില്‍ പരാതി നല്‍കി.
Malayalam News Live:'ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിച്ചു, സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് അതിലൂടെ മുറിവേറ്റത്'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
വനിത ബില്ല് പാസ്സാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നുവെന്നും കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടെന്നും മോദി. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിച്ചെന്നും മോദി
Malayalam News Live:കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച - `തൻ്റെ അഭിപ്രായം ഖർഗെയോട് പറഞ്ഞു'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് കെ സുധാകരൻ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് മല്ലിഖാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടതായി കെ സുധാകരൻ. പാർലമെന്റിൽ വെച്ചായിരുന്നു ഖർഗെയുമായുള്ള കൂടിക്കാഴ്ച.
Malayalam News Live:'ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം'; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ
ശങ്കരജയന്തി ആഘോഷത്തിനാണ് കാലടി സർവകലാശാലയിൽ ഗവർണർ എത്തുന്നത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും പ്രത്യേക സർക്കുലറിൽ പറയുന്നു.
Malayalam News Live:കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ
കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ ആണ് മരിച്ചത്. താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.
Malayalam News Live:തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് ഉദ്യോഗസ്ഥർ; രണ്ടിടങ്ങളിൽ പരിശോധന
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്. രാഹുൽ കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിങ് സ്‌ക്വാഡ് പരിശോധന നടത്തി.
Malayalam News Live:മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ;`മാർക്ക് ചെയ്തത് മാത്രം മന്ത്രി മായ്ക്കാൻ ശ്രമിച്ചു, വിള്ളൽ വന്ന ഭാഗം തൊട്ടില്ല'
മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീടിൻ്റെ ഉടമസ്ഥൻ നൗഫൽ. മന്ത്രി മാർക്ക് ചെയ്തത് മാത്രം മായ്ക്കാൻ ശ്രമിച്ചെന്നും വിള്ളൽ വന്ന ഭാഗം തൊട്ടില്ലെന്നും നൗഫൽ പറയുന്നു
Malayalam News Live:ഇറാൻ സേനയ്ക്ക് അഭിനന്ദനവുമായി മുജ്തബ ഖംനഇ; 'ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചു'
ഇറാനെ വിഭജിക്കാൻ വന്ന അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ നേരിട്ട് ഇതിഹാസം സൃഷ്ടിച്ചുവെന്ന് മുജ്തബ ഖംനഇ അഭിനന്ദിച്ചു. ശത്രുക്കൾക്ക് കനത്ത പരാജയം നൽകാൻ നാവിക സേനയും സജ്ജമാണ്. ഡ്രോണുകൾ എതിരാളികൾക്ക് മേൽ മിന്നാലിയ പതിച്ചുവെന്നും മുജ്തബ ഖംനഇയുടെ സന്ദേശത്തിൽ പറയുന്നു
Malayalam News Live:വാൽപ്പാറ ദുരന്തം - ഓർമയായി വിദ്യാർത്ഥികളുടെ പ്രിയ അധ്യാപികമാർ, അജിത ടീച്ചർ വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കി; തീരാനൊമ്പരത്തിന്‍റെ ഈണമായി ആശ ടീച്ചറും
വള്ളിപ്പറമ്പ് ജിഎൽപി സ്കൂളിനെ മികവിലേക്ക് കൈപിടിച്ച് ഉയർത്തിയ സന്തോഷത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു പ്രധാന അധ്യാപിക അജിത ടീച്ചർ.
Malayalam News Live:വാൽപ്പാറ അപകടം - പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
വാൽപ്പാറ അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണമെന്ന് വി ഡി സതീശൻ. പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാൻ പറ്റുന്നത് തങ്ങളും ചെയ്യുമെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Malayalam News Live:തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു തുണികൊണ്ട് മറച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
പിഡബ്ല്യുഡി, ഇലക്ട്രിക്കൽ വിഭാഗങ്ങൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കണം. ആശുപത്രി അധികൃതർ നേരിട്ട് ഹാജരായി വിശദീകരിക്കണം എന്നും നിർദ്ദേശം നൽകി.
Malayalam News Live:പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അതിക്രമം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.
Malayalam News Live:വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി; ഇതോടെ ചോർച്ച കണ്ടെത്തിയത് മൂന്നു വീടുകളിൽ, പരിഹരിക്കാമെന്ന് ഊരാളുങ്കൽ
സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്. ഇതോടെ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ
Malayalam News Live:മത്സ്യബന്ധനത്തിന് പോയി ദേഹാസ്വാസ്ഥ്യം ഉണ്ടായവരിൽ ഒരാൾ മരിച്ചു; മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി, കുഴഞ്ഞുവീണത് നാല് തൊഴിലാളികൾ
ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ദേഹാസ്വാസ്ഥ്യം ഉണ്ടായ മത്സ്യ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികളാണ് കുഴഞ്ഞു വീണത്.
Malayalam News Live:ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ് - മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ
ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കുറ്റക്കാർ. 2015 നവംബർ 23നാണ് കേസനാസ്പദമായ സംഭവം. ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Malayalam News Live:കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചു; കേരള പൊലീസിന് അഭിനന്ദന കത്തുമായി ഇഡി
കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് ഇഡി. ആലപ്പുഴ എസ്പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്.