സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി, സോഹാര്‍ യൂണിവേഴ്സിറ്റി, നിസ്‍വ യൂണിവേഴ്സിറ്റി എന്നിവയ്ക്കും എല്ലാ അപ്ലൈഡ് സയന്‍സസ് കോളേജുകള്‍ക്കും ഞയാറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

മസ്കത്ത്: കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ക്ക് ഏപ്രില്‍ 14 ഞായറാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകള്‍ക്ക് അവധി ബാധകമല്ല. ശനിയാഴ്ച രാവിലെ മുതല്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി, സോഹാര്‍ യൂണിവേഴ്സിറ്റി, നിസ്‍വ യൂണിവേഴ്സിറ്റി എന്നിവയ്ക്കും എല്ലാ അപ്ലൈഡ് സയന്‍സസ് കോളേജുകള്‍ക്കും ഞയാറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്കും മോശം കാലാവസ്ഥ പരിഗണിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി നല്‍കുന്നത്.