അബുദാബി: 2020-21 അധ്യയന വര്‍ഷത്തേക്കായി അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാന്‍ അനുമതി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്(അഡെക്) ആണ് എമിറേറ്റിലെ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

കര്‍ശന കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചു കൊണ്ട് വേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാര്‍ട്ട് മൊബൈല്‍ സംവിധാനമുള്ള വിദ്യാര്‍ത്ഥികളും കൊവിഡ് രോഗികളുമായുള്ള ഇടപെടല്‍ കണ്ടെത്തുന്നതിന് അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എല്ലാ ജീവനക്കാരും വിദ്യാര്‍ത്ഥികളും സമീപകാല യാത്രകളുടെ വിവരങ്ങള്‍ അറിയിക്കണം. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി.

ഉച്ചഭക്ഷണത്തിനായി മാസ്‌ക് നീക്കം ചെയ്യാം. എന്നാല്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. എല്ലാ സ്‌കളൂകളും കൃത്യമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

യുഎഇയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു